play-sharp-fill
ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കോട്ടയം പാമ്പാടി സ്വദേശിയായ 25 കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടം പുലർച്ചെ ഇരുവരും ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെ

പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനൽ ബാം​ഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ലിവിയോണിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാൽ വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ദാരുണസംഭവമുണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group