വടക്കഞ്ചേരി ദേശീയപാതയില്‍ വൻ അപകടം; അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസിന്റെ പിന്നിൽ ഇടിച്ചു മറിഞ്ഞു; ഒൻപത് മരണം; നിരവധി പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം; അപകടത്തിൽപ്പെട്ടത് എറണാകുളത്തെ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
എറണാകുളത്തെ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒൻപത് പേര്‍ മരിച്ചതയാണ് വിവരം. നിരവധി പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്‌ആര്‍ടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു.
ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്. എറണാകുളം വെട്ടിക്കല്‍ ബസേലിയസ് സ്കൂളില്‍ നിന്നും 43 വിദ്യാര്‍ഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘം ഊട്ടിയിലേക്കാണ് യാത്ര പുറപ്പെട്ടത്.
ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും, വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കല്‍കെയര്‍ എമര്‍ജന്‍സി ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷപ്രവര്‍ത്തനം നടത്തുന്നു. പരിക്കേറ്റവരെ അവറ്റിസ് ഹോസ്പിറ്റല്‍, ക്രസന്റ് ഹോസ്പിറ്റല്‍, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റല്‍, ആലത്തൂർ താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.