
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനയുടെ സംസ്ഥാന വക്താവായി ജയകുമാർ തിരുനക്കരയെ തെരഞ്ഞെടത്തു. നിലവിൽ അയ്യപ്പ സേവാ സംഘം കോട്ടയം ശാഖ സെക്രട്ടറിയും, സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമാണ്.
രണ്ട്ഡോസ് വാക്സിൻ എടുത്ത എല്ലാ ഭക്തർക്കും ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കി ദർശനം അനുവദിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷത്തെ സേവന പ്രവർത്തനത്തിന് കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ചേർന്ന അഖില ഭാരത അയ്യപ്പ സേവാ സംഘം സ്റ്റേറ്റ് എക്സിക്യൂട്ടീവാണ് ഇത് സംബന്ധിച്ച് ആവശ്യം സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടത്.
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന കർമ്മ പരിപാടികൾക്ക് അയ്യപ്പ സേവാ സംഘം രൂപം നൽകി..
സംഘത്തിൻ്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ശാഖാ യൂണിയനുകളെ മൂന്ന് മേഖലയായി തിരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ യോഗത്തിൽ ധാരണയായി. ശബരിമല സീസണിന് മുന്നോടിയായി അടുത്ത മാസം അയ്യപ്പ സേവാ സംഘത്തിൻ്റെ വിപുലമായ യോഗം കോട്ടയത്ത് വച്ച് നടത്താനും തീരുമാനിച്ചു.
അയ്യപ്പ സേവാ സംഘം സംസ്ഥാന വക്താക്കളായി ജയകുമാർ തിരുനക്കര (കോട്ടയം) ഡോ.എസ്. ജയന്തകുമാർ (തിരുവന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇ. കൃഷ്ണൻ നായർ , ട്രഷറർ സുരേഷ് അടിമാലി എന്നിവർ പ്രസംഗിച്ചു.