video

00:00

സത്യപ്രതിജ്ഞാ പന്തല്‍ വാക്‌സിന്‍ കേന്ദ്രമാക്കി; പന്തല്‍ വിട്ടു നല്‍കിയത് നാല് ദിവസത്തേക്ക്; ആദ്യ ദിവസം 150ല്‍ അധികം ആളുകള്‍ വാക്‌സിനേഷന് എത്തി; 44 വയസ്സിന് താഴെയുള്ളവര്‍ക്ക് കേന്ദ്രത്തിലെത്താം; വിമര്‍ശകരുടെ വായടപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ പന്തല്‍ വാക്‌സിന്‍ കേന്ദ്രമാക്കി മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിശാലമായ പന്തലില്‍ സാമൂഹിക അകലം പാലിച്ച് വാക്‌സിന്‍ വിതരണം നടത്താം എന്നതാണ് ഏറ്റവും വലിയ നേട്ടം. നാല് ദിവസത്തേക്കാണ് പന്തല്‍ വാക്‌സിന്‍ വിതരണത്തിന് മാറ്റി വച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു വശത്ത് പന്തല്‍ പൊളിക്കുന്ന ജോലികള്‍ പുരോഗമിക്കുമ്പോഴും വാക്‌സിന്‍ വിതരണത്തിന് ആവശ്യത്തിലധികം സ്ഥലം ഒഴിഞ്ഞ് കിടക്കുകയാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നത്. നാല്പ്പത്തിനാല് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് ഇവിടെ വാക്‌സിനേഷന് വേണ്ടി എത്താന്‍ സാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിശാലമായ പന്തല്‍ ഒരുക്കി ചടങ്ങ് നടത്തുന്നതിനെതിരെ പാര്‍ട്ടി അണികള്‍ പോലും വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മാതൃകാപരമായി പന്തല്‍ വാക്‌സിന്‍ വിതരണ കേന്ദ്രമാക്കിയതോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

Tags :