
കോട്ടയം ജില്ലയിൽ വീണ്ടും വാക്‌സിൻ വിതരണം പുനരാരംഭിക്കുന്നു: മെയ് ആറിനു ജില്ലയിൽ 82 കേന്ദ്രങ്ങളിൽ വാക്സിനേഷൻ; വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്നു വൈകിട്ട് മുതൽ ആരംഭിക്കും; വാക്‌സിൻ ലഭിക്കാൻ ബുക്ക് ചെയ്യേണ്ട ലിങ്ക് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒരാഴ്ചയ്ക്കത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ വാക്‌സിൻ വിതരണം വീണ്ടും പുനരാരംഭിക്കുന്നു. ഏപ്രിൽ 30 ന് ശേഷം ഒരു ദിവസം മാത്രമാണ് ജില്ലയിൽ വാക്‌സിൻ വിതരണം നടന്നത്. ഇതേ തുടർന്നു സാധാരണക്കാർ അടക്കമുള്ളവർ പ്രതിസന്ധിയിലായിരുന്നു. ഇതിനു പരിഹാരമായാണ് ഇപ്പോൾ നാളെ മുതൽ വാക്‌സിൻ വിതരണം പുനരാരംഭിക്കുന്നത്.
ജില്ലയിൽ മെയ് ആറിന് 82 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നടക്കും.ഒരു കേന്ദ്രത്തിൽ 150 പേർക്കാണ് വാക്സിൻ നൽകുക. ഇതിൽ 30 പേർക്കു മാത്രമേ പോർട്ടലിലൂടെ മുൻകൂർ ബുക്ക് ചെയ്യാൻ കഴിയൂ. ശേഷിക്കുന്ന വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കായി നീക്കിവച്ചിരിക്കുകയാണ്. ആദ്യ ഡോസ് എടുത്ത് ആറാഴ്ച്ച മുതൽ എട്ട് ആഴ്ച്ച വരെ പിന്നിട്ടവരെയാണ് ഇതിനായി പരിഗണിക്കുക. ഈ വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകുന്നേരം അഞ്ചു മുതൽ www.cowin.gov.in പോർട്ടലിൽ രജിസ്ട്രേഷനും ബുക്കിംഗും നടത്താം.
നാളെ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് സമയം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കണമെന്നും കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
മെഡിക്കൽ കോളേജ് കോട്ടയം
പാമ്പാടി താലൂക്ക് ആശുപത്രി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
പാലാ ജനറൽ ആശുപത്രി
കുറവിലങ്ങാട് താലൂക്ക് ആശുപത്രി
പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
ചങ്ങനാശേരി ജനറൽ ആശുപത്രി
വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം
അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം.
ബേക്കർ മെമ്മോറിയൽ സ്‌കൂൾ കോട്ടയം
അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക ആശുപത്രി
ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രം
വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം
വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം
നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
കറിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം
കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം
മീനച്ചിൽ പ്രാഥമികാരോഗ്യ കേന്ദ്രം
കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം
പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം
ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം
കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രം
തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
ഇടമറുക് പ്രാഥമികാരോഗ്യകേന്ദ്രം
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
നാട്ടകം കുടുംബാരാഗ്യ കേന്ദ്രം
പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
പള്ളിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
പൈക സാമൂഹികാരോഗ്യ കേന്ദ്രം
ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം
പൂഞ്ഞാർ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം
മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം
പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം
മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
സചിവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രം
മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
സർഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ
പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
വാകത്താനം കുടുംബാരോഗ്യ കേന്ദ്രം
എൻ.എസ്.എസ്. ഓഡിറ്റോറിയം തിടനാട്
വൈക്കം താലൂക്ക് ആശുപത്രി