
സ്വന്തം ലേഖകൻ
കോട്ടയം: ‘ഞാൻ പോവാണമ്മേ, ഇനി ഇവിടെ നിന്നാൽ അവന്മാർ എന്നെക്കാണ്ടുപോയി വാക്സിൻ എടുപ്പിക്കും, അത് ശരിയാവില്ല’ കോട്ടയം കോരുത്തോടിൽ വാക്സിൻ എടുക്കുമെന്ന് ഭയത്താൽ നാടുവിട്ട പന്ത്രണ്ട് വയസുകാരന്റെ കത്തിലെ വരികളിങ്ങനെയാണ്.
കോരുത്തോട് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം റ്റി ജോജിയെയാണ് തിങ്കളാഴ്ച ( 17.1.2022) മുതൽ കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയതാണ് കുട്ടിയെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കോരുത്തോട് ഭാഗത്ത് നിന്നും സ്കൂൾ ബാഗ് കണ്ടെത്തുകയും അതിൽ നിന്നാണ് റ്റോം എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് കണ്ടെത്തിയതും.
മുണ്ടക്കയം പൊലീസും നാട്ടുകാരും അന്വേഷണം തുടങ്ങി.
കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലിസ് നായ് ചേതക്ക് കോരുത്തോട്ടിൽ എത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്