ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് യുവാവിന് നേഴ്‌സ് വാക്സിനെടുത്തു ; സംഭവമാറിയതെ യുവാവ് ; കൂടെവന്ന സുഹൃത്ത് ദൃശ്യങ്ങൾ പകർത്തിയതോടെ കള്ളി വെളിച്ചത്തായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാറ്റ്ന: യുവാവിന് കൊവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച്‌ നഴ്സ് വാക്സിൻ എടുത്തു. വാക്സിൻ കുത്തിവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബീഹാറിലെ ഇമാംബരയിലെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം നടന്നത്. അസ്ഹര്‍ ഹുസൈന്‍ എന്ന യുവാവിനാണ് ദുരനുഭവമുണ്ടയത്.

സുഹൃത്തിനൊപ്പം വാക്സിനെടുക്കാനെത്തിയ അസ്ഹർ തന്റെ പേര് വിളിച്ചപ്പോൾ നഴ്‌സിനടുത്തെത്തി വാക്‌സിൻ സിറിഞ്ചിൽ നിറച്ച ശേഷം നേഴ്സ് വാക്സിനെടുത്തു എന്നാൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച്‌ കുത്തിവയ്ക്കുകയായിരുന്നു എന്ന വിവരം അസ്ഹർ അറിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അമര്‍ഖാന്‍ തന്റെ മൊബൈല്‍ഫോണില്‍ എസ് ദൃശ്യങ്ങൾ പകര്‍ത്തി അതിന് ശേഷമാണ് അസ്ഹർ വിവരം അറിയുന്നത് , തുടര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡുചെയ്യുകയായിരുന്നു

സംഭവത്തിൽ അധികാരികൾ അനേഷണത്തിന് ഉത്തരവിട്ടു.നഴ്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ അനാസ്ഥക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.