വാക്സിനെടുക്കാനെത്തിയ  ഉദ്യോഗസ്ഥർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്  ;ലെെവ്സ്റ്റോക് ഇന്‍സ്പെക്ടർമാരെ  ഓടിച്ചിട്ടു കടിച്ച്‌ തെരുവുനായ്ക്കൾ

വാക്സിനെടുക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക് ;ലെെവ്സ്റ്റോക് ഇന്‍സ്പെക്ടർമാരെ ഓടിച്ചിട്ടു കടിച്ച്‌ തെരുവുനായ്ക്കൾ

തിരുവനന്തപുരം: വാക്സിന്‍ എടുക്കാനെത്തിയ ലെെവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നായയുടെ കടിയേറ്റു .
കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷന്‍ ക്യാമ്ബില്‍ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്.

കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം
മിതൃമ്മല സ്നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്‌സിന്‍ നല്‍കുന്നതിനിടയിലാണ് നായ വിഷണുവിനെ നായ ആക്രമിച്ചത്. നായയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഷ്ണുവിനെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.

വാക്സിന്‍ യജ്ഞത്തിന്റെ ഭാഗമായി നാല്‍പ്പതോളം നായകകള്‍ക്ക് ഇവിടെ വച്ച്‌ വാക്സിനേഷന്‍ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ ആരമാഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കഴിഞ്ഞ ദിവംസ വര്‍ക്കല ചെമ്മരുത്തി പഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്കും നായയുടെ കടിയേറ്റിരുന്നു.

ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്സിന്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിപിന്‍്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു