
കോവിഡ് പ്രതിരോധ വാക്സിൽ; മുന്നണി പോരാളികളുടെ ലിസ്റ്റിൽ നിന്നും ടാക്സി ഡ്രൈവേഴ്സിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തം; ഡ്രൈവേഴ്സ് യൂണിയൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മുന്‍ഗണ പട്ടികയില്‍ നിന്നും ടാക്‌സി ഡ്രൈവര്‍മാരെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍(കെ.ടി.ഡി.ഒ.) മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
പൊതുജനങ്ങളെ ആശുപത്രിയിലാക്കാനും അത്യാവശ്യ സര്‍വീസുകളായ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ജനങ്ങളെയും ഉദ്യോഗസ്ഥരെയും എത്തിക്കാനും പ്രധാന പങ്ക് വഹിക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി ടാക്‌സി ഡ്രൈവര്‍മാര്‍ കൂടുതലായി ഇടപെഴുകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണ നല്‍കണമെന്ന് കെ.റ്റി.ഡി.ഒ. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോട്ടയം മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മത്സ്യവില്‍പ്പനക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരെ കോവിഡിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ടാക്‌സി ഡ്രൈവര്‍മാരെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്.