അക്ബര്‍ റോഡ് ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്; ഒഴിയില്ല, കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Spread the love

ന്യൂഡൽഹി: പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ആസ്ഥാനമായിരുന്ന 24 അക്ബർ റോഡിലെ കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്.

video
play-sharp-fill

കോണ്‍ഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോണ്‍ഗ്രസിന് റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ് നിർദേശം.

റൈസിന റോഡില്‍ പുതിയ ഓഫീസ് നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. 1978ലാണ് 24 അക്ബർ റോഡിലെ കെട്ടിടത്തിലേക്ക് കോണ്‍ഗ്രസ് ആസ്ഥാനം മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നിയമവിരുദ്ധമായ, രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

രണ്ട് കെട്ടിടങ്ങളും നിലനിർത്തുമെന്നും അവ തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ് എന്നുമാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞത്.

 

2025 ജനുവരിയിലാണ് കോണ്‍ഗ്രസ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. ഇന്ദിര ഭവൻ എന്ന് പേരിട്ട മന്ദിരം സോണിയ ഗാന്ധിയാണ് ഉദഘാടനം ചെയ്തത്. കോട്ല മാർഗില്‍ ആണ് പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.