ഫെഡറല്‍ ബാങ്കില്‍ ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ ക്ലാസുകളിലും അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടായിരിക്കണം. മെയ് 23 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 36,000-63,840 രൂപയാണ് ശമ്പള സ്‌കെയില്‍. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റര്‍വ്യൂ കേന്ദ്രങ്ങളായിരിക്കും. 1.5.2022 ല്‍ ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 32 വയസ്. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.federalbank.co.in വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് അസസ്‌മെന്റ്, ഗ്രൂപ്പ ചര്‍ച്ച, റോബോട്ടിക് ഇന്റര്‍വ്യൂ, പേഴ്‌സനല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍ ലഭിക്കുക.