
വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്..? വിശദീകരണവുമായി വിനീത് ശ്രീനിവാസന്‍
സ്വന്തം ലേഖിക
ആലപ്പുഴ: വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസന് ആരാധകരുടെ തിക്കും തിരക്കും കാരണം ഓടിരക്ഷപെടേണ്ടി വന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളോട് പ്രതികരിച്ചും വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരുമെന്നും വിനീത് വ്യക്തമാക്കി.
പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജന തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായെന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നുവെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.