
ചാലക്കുടി: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ടു വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന് നൂറിൻ ഇസ്ലാമാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ വീടിനു മുന്നിൽ കളിച്ചകൊണ്ടിരുന്ന കുട്ടിയെ ആണ് പുലി കടിച്ചുകൊന്നത്.
ലയത്തിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്ന് പാഞ്ഞെത്തിയ പുലി കടിച്ചുകൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തെരച്ചിലിലാണ് തേയിലത്തോട്ടത്തിന് നടുവിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ആളുകളുടെ ശബ്ദം കേട്ടാണ് കുട്ടിയെ കടിച്ചുവലിക്കുകയായിരുന്ന പുലി ഓടിപ്പോയത്. മുഖത്തിന്റെയും ശരീരത്തിന്റെയും പല ഭാഗങ്ങളും പുലി ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവമറിഞ്ഞതോടെ തോട്ടം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. വാൽപ്പാറയിലെ മറ്റൊരിടത്ത് ആഴ്ചകൾക്ക് മുമ്പാണ് നാല് വയസുകാരിയെ പുലി ആക്രമിച്ച് കൊന്നത്. അക്രമകാരിയായ ഈ പുലിയെ പിന്നീട് കെണിക്കൂട് വച്ച് പിടികൂടിയിരുന്നു.