വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയില്‍ പുലിയുടെ ആക്രമണം; അഞ്ച് വയസുകാരന് പരിക്ക്

വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയില്‍ പുലിയുടെ ആക്രമണം; അഞ്ച് വയസുകാരന് പരിക്ക്

സ്വന്തം ലേഖിക

മല്‍പ്പാറ: വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരിക്കേറ്റു.

ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടം തൊഴിലാളി ആയ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനെയാണ് പുലി ആക്രമിച്ചത്.

മുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ വടിയെടുത്ത് ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി.

കൈക്ക് പരിക്കേറ്റ കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.