വാകത്താനത്തെ മാലിന്യ സംഭരണ കേന്ദ്രം കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം; അപകടത്തിന് കാരണം വലിയ തോതില്‍ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടത്

Spread the love

വാകത്താനം: പഞ്ചായത്തിന്‍റെ ഇരവുചിറയിലുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യസംഭരണകേന്ദ്രം കത്തിനശിച്ചു.

നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പഞ്ചായത്ത് വീടുകളില്‍നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ച ഷെഡാണ് കത്തിയത്.

വലിയ തോതില്‍ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതാണ് അപകടത്തിനു കാരണം. സമീപത്തെ റബര്‍ തോട്ടത്തിലേക്ക് തീ പടര്‍ന്നെങ്കിലും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇതുപോലെ മാലിന്യം സൂക്ഷിച്ചിട്ടുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.