
കോട്ടയം: വാകത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ വികസനരേഖയും എം.എൽ.എ പ്രകാശനം ചെയ്തു.
ഞാലിയാകുഴി മഹാത്മാജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ മഹേഷ് ബാലചന്ദ്രനും ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രകുമാറും അവതരിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അരുണിമ പ്രദീപ്, ബീനാ സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ സഹദേവൻ, ഷിജി സോണി, കുര്യൻ വർഗീസ്, ഗിരിജ പ്രകാശ് ചന്ദ്രൻ, ബവിത ജോസഫ്, റോസമ്മ മത്തായി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാജീവ് ജോൺ, സി.ഡി.എസ്. ചെയർപേഴ്സൺ അശ്വതി സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി. അഞ്ജന,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.ഡി.മോഹൻ, ഇ.കെ. കുര്യൻ, ബൈജു ജോൺ എന്നിവർ പങ്കെടുത്തു.