video
play-sharp-fill
Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു; തന്റെ ഓഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍

Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു; തന്റെ ഓഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍

സ്വന്തം ലേഖകൻ

കൊച്ചി:സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ.ആര്‍ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. ശ്രീകുമാറിന്റെ പുഷ് 360 എന്ന പരസ്യ കമ്ബനിയിലെ വനിതാ ജീവനക്കാര്‍ക്കാണ് ആര്‍ത്തവ അവധി നല്‍കിയത്.

വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു. ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവില്‍ പുഷില്‍ ജോലി ചെയ്യുന്ന ഒന്‍പതു സ്ത്രീകള്‍ക്കും ഇനി വരുന്നവര്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

ആര്‍ത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകള്‍ അര്‍ഹരാണ്. 30 വര്‍ഷമായി പരസ്യ-ബ്രാന്‍ഡിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പുഷ് 360യെ സംബന്ധിച്ച്‌ അഭിമാനകരമായ ഒരു തീരുമാനം എന്ന നിലയ്ക്ക് ഞാനിതിനെ കാണുന്നു.