
കോട്ടയം : ചരിത്രം രചിച്ച് വിജയരശ്മി, കോട്ടയം ജില്ലയിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി അയ്മനം സ്വദേശിനി വി.വിജയരശ്മി.
പാലാ റേഞ്ച് ഓഫിസിൽ പോസ്റ്റിങ് ലഭിച്ച വിജയരശ്മി ജൂൺ ആദ്യ വാരം ചുമതലയേൽക്കും. എക്സൈസ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി നടത്തിയ ആദ്യ ബാച്ച് പരീക്ഷയി ലെ വിജയിയാണ് വിജയരശ്മി. ഇരുപതോളം പേരാണ് വിവിധ ജില്ലകളിൽ ഈ ലിസ്റ്റിൽ നിന്നു പോസ്റ്റിങ് നേടിയത്. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഇവരുടെ പാസിങ് ഔട്ട് പരേഡ് നടന്നത്. ജില്ലയിലേക്ക് ഒരു വനിതയെ മാത്രമാണു പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിവിൽ എക്സൈസ് ഓഫിസറായി 8 വർഷത്തെ പ്രവർത്തന പരിചയവുമായാണ് വിജയരശ്മി ഇൻസ്പെക്ടറാകുന്നത്. സിവിൽ എക്സൈസ് ഓഫിസർ പോസ്റ്റിലേക്കും പിഎസ്‌സി വനിതകൾക്കു കൂടി അവസരം നൽകിയപ്പോൾ ആദ്യ ബാച്ചുകാരിയായിരുന്നു ഇവർ. ജില്ലയിലെ വിവിധ റേഞ്ച് ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്പെക്ടർ പോസ്റ്റിൽ പ്രവർത്തിക്കാൻ പോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വിജയരശ്മി പറയുന്നു.
ലഹരിക്കേസുകളിൽ വനിതകൾ പ്രതികൾ ആകുന്നതു കൂടി വരുന്ന സാഹചര്യത്തിൽ എക്സൈസ് വകുപ്പിലേക്ക് കൂടുതൽ വനിതാ ഉദ്യോഗസ്ഥർ എത്തുന്നത് ഇത്തരത്തിലുള്ള അന്വേഷണങ്ങൾക്ക് ഏറെ സഹായമാണ്. ബോധവൽക്കരണ പരിപാടികളിലും സ്ത്രീകളുടെ സാന്നിധ്യം ഗുണം ചെയ്യും.
സിവിൽ എക്സൈസ് ഓഫിസറായി ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു വിജയരശ്മി.
റിട്ടയേർഡ് ആർ എം എസ് ഉദ്യോഗസ്ഥൻ വി. വി വിജയന്റെയും രമ വിജയന്റെയും മകളാണ്. കൊല്ലാട് വെടിയോട്ട് കുടുംബാഗമാണ് . ബിസിനസുകാരനായ രാജേഷ് പി.രാജാണ് ഭർത്താവ്. മക്കൾ വി ദ്യാർഥികളായ വൃന്ദ രാജും, വൈഗ രാജും