വി. വേണു സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി; ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി; പാലാ സബ് കളക്ടറായി തുടക്കം കുറിച്ച വേണുവിന് തുണയായത് സീനിയോറിറ്റി; കെ പത്മകുമാറിനെ മറികടന്നാണ് ഷേഖ്  ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്; ക്ലീൻ ഇമേജുള്ള ഉദ്യോഗസ്ഥർ ഇനി ഭരണ- പൊലീസ് തലപ്പത്തേക്ക്

വി. വേണു സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി; ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി; പാലാ സബ് കളക്ടറായി തുടക്കം കുറിച്ച വേണുവിന് തുണയായത് സീനിയോറിറ്റി; കെ പത്മകുമാറിനെ മറികടന്നാണ് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്; ക്ലീൻ ഇമേജുള്ള ഉദ്യോഗസ്ഥർ ഇനി ഭരണ- പൊലീസ് തലപ്പത്തേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി വേണുവിനെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആണ് പുതിയ സംസ്ഥാന പൊലീസ് മേധാവി.

കെ പത്മകുമാറിനെ മറികടന്നാണ് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. വേണുവിന് 2024 ഓഗസ്റ്റ് വരെ കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഷേഖ് ദർവേഷ് സാഹിബിന് 2024 ജൂലൈ 31 വരെ സർവീസുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ചീഫ് സെക്രട്ടറിയാവുന്ന ഡോ. വി. വേണു 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. നിലവില്‍ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിച്ചുവരികയാണ് അദ്ദേഹം. പ്രളയാനന്തരം കേരള പുനര്‍നിര്‍മാണത്തിന്റെ ചുമതല ഡോ. വി. വേണുവിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്.

പാലാ സബ് കളക്ടറായാണ് തുടക്കം. കേരള ട്രാവല്‍ മാര്‍ട്ട്, ഉത്തരവാദിത്വ ടൂറിസം എന്നിവ വേണു മുന്‍കൈയെടുത്ത് നടപ്പാക്കിയവയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ച അദ്ദേഹം, വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായ ഇദ്ദേഹത്തെ ആഴ്ചകള്‍ക്ക് മുന്‍പാണ് അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറലായി നിയമിച്ചത്. പോലീസ് ഉദ്യോഗസ്ഥരിലെ സൗമ്യ മുഖമാണ് ഇദ്ദേഹം.