ദേശീയപാതയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ വിവാദം ശക്തം; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ 

Spread the love

തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ചാണ് വസീഫ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്.

video
play-sharp-fill

ഏഷ്യാനെറ്റിന്റെ ഉടമസ്ഥാവകാശം ബിജെപി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പണത്തിന് മലയാളികളുടെ മനസ്സ് വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് വസീഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരളം ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കുന്ന സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ തലപ്പാടി–ചെങ്കള, വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതകളുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ദേശീയപാത നിര്‍മാണത്തിന്റെ സംസ്ഥാനതല നോഡല്‍ ഏജന്‍സിയായ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ ഒഴിവാക്കിയതിനെതിരെ രാഷ്ട്രീയ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group