പരാതിയില്‍ നടപടിയില്ല; ജോലിയിലിരിക്കെ സ്ഥാപനം തുടങ്ങുന്നതില്‍ വിശദീകരണവുമില്ല; വി വി പ്രശാന്തിനെ പൂർണ്ണമായും സംരക്ഷിച്ച്‌ ആരോഗ്യവകുപ്പ്

Spread the love

കണ്ണൂർ: പെട്രോള്‍ പമ്പ് തുടങ്ങുന്നതിനായി കൈക്കൂലി കൊടുത്തെന്ന് ആരോപണമുന്നയിച്ച വി വി പ്രശാന്തിനെതിരായ പരാതിയില്‍ അനങ്ങാതെ ആരോഗ്യവകുപ്പ്.

പ്രശാന്തിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടർക്ക് നല്‍കിയ പരാതിയില്‍ ഇതുവരേയും നടപടിയെടുത്തില്ല. പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിയിലിരിക്കെ കച്ചവട സ്ഥാപനം തുടങ്ങിയതില്‍ വിശദീകരണം തേടിയില്ലെന്നാണ് വിവരം.

പ്രശാന്തിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എഡിഎം നവീൻ ബാബു ജീവനൊടുക്കി ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. മുൻ‌കൂർ ജാമ്യ ഹർജിയില്‍ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്.

ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി പരിഗണിക്കും.