
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആർജെഡി വിട്ട് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള. കൂടൂതല്‍ ആർജെഡി നേതാക്കള്‍ രാജിവെയ്ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി സുരേന്ദ്രൻപിള്ള.
ആർജെഡിയില്‍ നടക്കുന്നത് ശീതസമരമെമന്നും വി സുരേന്ദ്രൻപിള്ള പറഞ്ഞു. ആവശ്യമായ സീറ്റ് ലഭിച്ചില്ല. എല്‍ഡിഎഫ് വിടാനായിരുന്നു ആർജെഡി തീരുമാനം.
സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എല്‍ഡിഎഫ് വിടാനായിരുന്നു. ആർജെഡി മൂന്ന് സീറ്റില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളുണ്ട്. ഇടതുമുന്നണിയുമായി ബന്ധമില്ലെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു.
ആർജെഡി വിട്ടവരുടെ കണ്‍വെൻഷൻ ഉടനെയുണ്ടാകുമെന്ന് അദേഹം പറഞ്ഞു. മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനില്ല. രാഷ്ട്രീയ സാഹചര്യം ഉരിത്തിരിഞ്ഞുവരുന്ന സാഹചര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വി സുരേന്ദ്രൻ പിള്ള.
തിരുവന്തപുരം സെൻട്രല്‍ മണ്ഡലത്തോട് കൂടുതല്‍ അടുപ്പമുണ്ട്. മുൻപ് എംഎല്‍എയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണതെന്ന് അദേഹം പറഞ്ഞു.



