video
play-sharp-fill

Wednesday, May 21, 2025
HomeMainനീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നില്‍ക്കും; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് യുവതി ബിന്ദുവിന് പിന്തുണയുമായി മന്ത്രി...

നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നില്‍ക്കും; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് യുവതി ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് യുവതി ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. ബിന്ദുവിന്റെ വീട്ടില്‍ നേരിട്ടെത്തി മന്ത്രി പിന്തുണ വാഗ്ദാനം നല്‍കിയത്. നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും, ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികള്‍ എടുക്കുമെന്നും മന്ത്രി വാഗ്ദാനം നല്‍കി.

പൊലീസിന്റെ ഭാഗത്ത് നിന്നും നടന്ന വീഴ്ചകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് ദളിത് യുവതി ആർ ബിന്ദുവിനെതിരായ കേസില്‍, തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയും , സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ പ്രവണത വെച്ച്‌ പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്ദുവിനെ അപമാനിച്ചതില്‍ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments