
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു. പത്താം ക്ലാസിലെ സിലബസ് കൂടുതലാണെന്ന പരാതിയുടെ പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷം മുതൽ സിലബസിൽ 25 ശതമാനം വരെ കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സോഷ്യൽ സയൻസ് വിഷയത്തിലെ സിലബസ് ചുരുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


