
കണ്ണൂർ: സ്കൂള്‍ സമയ മാറ്റത്തില്‍ പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ഗവർണർ മാറിനില്‍ക്കണം. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണർ ആണ്. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങള്‍ പുന:പരിശോധിക്കപ്പെടണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇവരുടെ ശമ്ബളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണം. സർവകലാശാലയില്‍ അധികാരം സിൻഡിക്കേറ്റിനാണ്. ഇത് മനസ്സിലായിട്ടും സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നടപടികള്‍ ആണ് ഗവർണർ കൈക്കൊണ്ടത്. മന്ത്രി വിമർശിച്ചു.
സ്കൂളുകളില്‍ കാല് കഴുകല്‍ പോലുള്ള ദുരാചാരങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക കേരളത്തില്‍ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികള്‍ മെന്റല്‍ ഹരാസ്മെന്റിന്റെ പരിധിയില്‍ വരും. ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നവർ സർവ്വീസ് റൂള്‍ പ്രകാരം ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group