video
play-sharp-fill

‘കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു’; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

‘കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു’; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം വിവാദമാകുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.

‘കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തിൽ തമാശയായിരുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്’-വിദ്യാഭ്യാസമന്ത്രിയുടെ വിവാദ പരാമർശം ഇങ്ങനെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1,25,509 പേരാണ് കഴിഞ്ഞവർഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വർഷം മൂന്നിലൊന്നായി കുറഞ്ഞു. 44,363 വിദ്യാർഥികളാണ് ഈ വർഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.