ഭിന്നശേഷി സംവരണം: വി ശിവൻകുട്ടിയുടെ പ്രസ്താവന സത്യവിരുദ്ധം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കോതമംഗലം രൂപത

Spread the love

കോതമം​ഗലം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്മെന്‍റുകൾ എതിരാണെന്ന പ്രസ്താവന മന്ത്രി പിൻവലിക്കണം. ഭിന്നശേഷിക്കാരെ നിയമിക്കാൻ തയ്യാറാണെന്നും അവരെ സർക്കാർ കണ്ടെത്തി തരാത്തതാണ് പ്രതിസന്ധിയെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.