
മലപ്പുറം: പത്തനംതിട്ടയിൽ അധ്യാപികയുടെ ശമ്പളം 14വര്‍ഷമായി ലഭികാത്തതിന്‍റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡിഇഒ, എഇഒ ഇവരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്.
ഇവര്‍ക്കെല്ലാം ഭരണപരിചയം കുറവാണ്. അത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ സ്വന്തം അനുഭവം ആണ്. പറഞ്ഞാൽ വിവാദമാകുമെന്ന് അറിയാം എന്നാലും കുഴപ്പമില്ല. ഡിഇഒ, എഇഒ എന്നിവര്‍ക്കെല്ലാം ഭരണപരിശീലനം കാര്യമായി നൽകേണ്ട അവസ്ഥയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. മന്ത്രി പറഞ്ഞിട്ടും ഉത്തരവ് ഇറക്കിയിട്ടും അവരെ ഓഫീസ് കയറ്റി ഇറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ജീവിതം എന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്‍ഷൻ സാധാരണ നടപടി മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ചടക്ക നടപടി ഉണ്ടാകും. ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ പിരിച്ചു വിടും. അത് ആലോചനയിൽ ഉണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ സമയ മാറ്റത്തിലും മന്ത്രി പ്രതികരിച്ചു. എല്ലാം കാര്യങ്ങളും നാട്ടിലെ എല്ലാവരോടും ആലോചിക്കാൻ പറ്റില്ലെന്നും ജനങ്ങൾ തെരെഞ്ഞെടുത്ത് അയച്ചത് അല്ലെയെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ അവധി മാറ്റത്തിൽ പഴഞ്ചൻ രീതികള്‍ എല്ലാകാലത്തും പറ്റില്ലെന്നാണ് അഭിപ്രായം.
പുതുമകളും നല്ല മാറ്റങ്ങളും വേണം. ബാക്ക് ബെഞ്ചേഴ്സ് എന്ന സങ്കൽപ്പവും മാറ്റുകയാണ്. വിദ്യാർത്ഥി – അധ്യാപക അനുപാതത്തിൽ പ്രശ്നങ്ങളുണ്ട്. പ്ലസ് വണ്ട, പ്ലസ്ടു ക്ലാസുകളിൽ ഒരു ക്ലാസിൽ 60 കുട്ടികള്‍ വരെയുള്ളത് പ്രശ്നമാണ്. ഭാവിയിൽ പരിശോധനയും തിരുത്തും കൊണ്ടുവരാം.
ഫോൺ കൊടുത്താലും വാങ്ങി കൊടുത്തില്ല എങ്കിലും പ്രശ്നം ഉണ്ടാകുന്നു.ദുരുപയോഗം കൂടുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.