
തിരുവനന്തപുരം: വിദ്യഭ്യാസ വകുപ്പിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിൽ മന്ത്രിയുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. ഇനിതിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്.
സത്യവിരുദ്ധമായ കാര്യം ഉൾപ്പെടുത്തി മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ അടക്കം ചേർത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിനടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പഠനനിലവാരം ഉയർത്താൻ സബ്ജക്റ്റ് മിനിമം

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2024 -2025 മുതൽ എട്ടാം ക്ലാസിലും തുടർന്ന് 5 മുതൽ 9 വരെയുള്ള ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. പഠനലക്ഷ്യങ്ങൾ കൈവരിക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്നത് അവരെ പിന്നോട്ടടിപ്പിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകി, ബ്രിഡ്ജ് കോഴ്‌സുകളിലൂടെയും പുനഃപരീക്ഷകളിലൂടെയും അവരെ പഠനത്തിൽ മുന്നോട്ട് കൊണ്ടുവരാൻ നാം പ്രതിജ്ഞാബദ്ധരാണ്. പഠനനിലവാരം ഉറപ്പാക്കാൻ ഡയറ്റും എസ്.എസ്.കെ.യും അക്കാദമിക പിന്തുണ നൽകും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയും അക്കാദമിക മാസ്റ്റർ പ്ലാനും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം കൂടുതൽ ഉയർത്താനും പഠനലക്ഷ്യങ്ങൾ ഉറപ്പാക്കാനും സമഗ്ര ഗുണമേന്മ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇതിനായി എട്ട് മേഖലകളിലായി വിശദമായ പ്രവർത്തന പദ്ധതി സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സ്‌കൂൾ, ക്ലാസ്, വ്യക്തിഗത തലങ്ങളിൽ അക്കാദമിക് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ കുട്ടിയുടെയും പഠന പുരോഗതി ഉറപ്പാക്കാൻ ഇത് അധ്യാപകരെ സഹായിക്കും. ഒട്ടേറെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കിയാണ് നാം ഈ നേട്ടം കൈവരിച്ചത്. അക്കാദമിക് മോണിറ്ററിംഗിനായി പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, സഹിതം പോർട്ടലിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനനില നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.