
രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നുണ്ടായതെന്ന് വി.മുരളീധരൻ. പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണം. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ സങ്കൽപ്പമാണ് ഭാരതാംബ. ഹമാസിന്റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവർക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.