video
play-sharp-fill

എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ വിഷയങ്ങൾ വെട്ടി മാറ്റുന്നതിനെ സംബന്ധിച്ച് കേരളം നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് മന്ത്രി വീ ശിവൻകുട്ടി.

എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ വിഷയങ്ങൾ വെട്ടി മാറ്റുന്നതിനെ സംബന്ധിച്ച് കേരളം നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് മന്ത്രി വീ ശിവൻകുട്ടി.

Spread the love

തിരുവനന്തപുരം : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപത്തില്‍ മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നത്.

നേരത്തെയും ശാസ്ത്ര – സമൂഹശാസ്ത്ര – ചരിത്ര – രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്.

 

കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസ്സിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group