നിയമസഭയിൽ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോൾ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

Spread the love

 നിയമസഭയിൽ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോൾ മന്ത്രി വി ശിവന്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത, തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേഹാസ്വസ്ഥ്യത്തെ  തുടർന്ന് ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു.  ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.