‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’; മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം പങ്കുവെച്ച്‌ മന്ത്രി വി ശിവൻ കുട്ടി

Spread the love

മൂന്നാംക്ലാസുകാരന്‍ ഉത്തരക്കടലാസില്‍ എഴുതിയ വലിയ ജീവിതപാഠം പങ്കുവെച്ച്‌ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷയിലെ ചോദ്യത്തിന് വിദ്യാര്‍ഥി നല്‍കിയ ഒരേസമയം കൗതുകമുണര്‍ത്തുന്നതും ചിന്തോദ്ദീപകവുമായ ഉത്തരമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് അഹാന്‍ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

video
play-sharp-fill

‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരത്തിന്റെ നിയമാവലി എഴുതിയതിനു ശേഷം അവസാനമായി ജയിച്ചവർ തൊട്ടവരെ കളിയാക്കരുത് എന്നുകൂടെ അഹാൻ എഴുതിച്ചേർത്തു. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഹാന്‍ അനൂപ് എന്നാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ ചേര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group