
തിരുവനന്തപുരം : കൊല്ലം അഞ്ചാലുംമൂടില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻ കുട്ടി. വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപകന്റെ നടപടി ഒരു കാരണവശാലും ശരിയല്ലെന്നും വിദ്യാര്‍ഥികളെ തല്ലരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു, തുടർന്ന് പോലീസ് കേസെടുത്തു . എന്നാൽ സംഭവത്തില്‍ ആദ്യം അധ്യാപകനെ മര്‍ദ്ദിച്ചത് വിദ്യാര്‍ഥിയാണെന്നും അതിനുശേഷമാണ് അധ്യാപകന്‍ തിരിച്ച് മര്‍ദ്ദിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പക്ഷേ അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു .