
രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തില്‍ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
അഹങ്കാരത്തിന്റയും ധിക്കാരത്തിന്റെയും അങ്ങേയറ്റം മാസ്റ്റർപീസ് എടുത്തയാളും അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വെച്ച വ്യക്തിയുമാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി കൂട്ടിച്ചേർത്തു.
- മുഖ്യമന്ത്രിയെ എടാ വിജയാ എന്നു പ്രസംഗിച്ചയാളാണ് രാഹുല്‍. തങ്ങളാരും കരുണാകരനെയോ എ കെ.ആന്റണിയെയോ ബഹുമാനമില്ലാത്ത പദപ്രയോഗത്തില്‍ സംസാരിച്ചിട്ടില്ല. അടി മായും പക്ഷെ വാക്കുമായില്ല. നിയമസഭയിലും തരംതാണ പ്രയോഗമാണ് നടത്തിയത്. ട്രാൻസ്ജെൻഡറുകള്‍ക്കു പോലും കേരളത്തില്‍ ജീവിക്കാൻ കഴിയാത്ത സാഹചര്യം യൂത്ത് കോണ്‍ഗ്രസുകാരെക്കൊണ്ട് ഉണ്ടായിരിക്കുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ക്കെതിരെ എന്തൊക്കെ ആരോപണങ്ങള്‍ ഉയർന്നു. സരിതയിപ്പോള്‍ അതീവ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്. നല്ല ആരോഗ്യമുണ്ടായിരുന്ന സമയത്ത് അവരുമായി ബന്ധപ്പെട്ട നിരവധിയാളുകളുടെ പേരുകള്‍ പറഞ്ഞിരുന്നു. മിനിമം ആശുപത്രി ചിലവെങ്കിലും നല്‍കാനുള്ള മാന്യത കാണിക്കണ്ടേ. മനുഷ്യസഹജമായി ചെയ്യേണ്ട കാര്യം. കോണ്‍ഗ്രസിന് അങ്ങനെ ഒരു പാരമ്പര്യം ഉണ്ട്. കാര്യം കഴിഞ്ഞാല്‍ മരിക്കാൻ കിടന്നാലും തിരിഞ്ഞുനോക്കില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.