ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല; മാന്യത ഉണ്ടെങ്കില്‍ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം; തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം: മന്ത്രി വി ശിവൻകുട്ടി

Spread the love

സുരേഷ് ഗോപിയുടെ ഡ്രൈവർക്ക് വ്യാജവോട്ടെന്ന  വാർത്തയോട് പ്രതികരിച്ച്‌ മന്ത്രി വി ശിവൻകുട്ടി. ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. സുരേഷ് ഗോപിക്ക് നാണമില്ലേ എന്നും മന്ത്രി ചോദിച്ചു. തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

മാന്യത ഉണ്ടെങ്കില്‍ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം. തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡല്‍ ഉണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുന്ന സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര ഭരണാധികാരികളുടെ വാലാക്കി മാറ്റിക്കൊണ്ട് അധികാരത്തില്‍ വരുന്ന സ്ഥിതിയാണുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.