കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരില്‍ മാറ്റാൻ കഴിയില്ല; കൊട്ടാരക്കരയില്‍ ചുരിദാർ ധരിച്ചതിന് അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Spread the love

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാർ ധരിച്ചതിന് അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.വിഷയം വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കും എന്നും ശിവൻകുട്ടി പറഞ്ഞു. കൂടാതെ കേരളത്തിന് ഒരു സംസ്കാരമുണ്ടെന്നും അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരില്‍ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശാശാങ്കനെതിരെയാണ് കേസ്. സ്കൂള്‍ മാനേജരുടെ നിർദേശ പ്രകാരമാണ് ജീവനക്കാരൻ പ്രവർത്തിച്ചതെന്നും നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അധ്യാപികയായ സിന്ധു പറഞ്ഞു.

ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റില്‍ തടഞ്ഞത്. എച്ച്‌ എം ചുരിദാർ ഇട്ട് വന്നാല്‍ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി അകത്ത് കയറ്റി. അധ്യാപികയുടെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നാണ് അധ്യാപിക പറയുന്നത്. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും സിന്ധു ആരോപിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ അപമാനിക്കപ്പെട്ടതിന് നീതി കിട്ടണമെന്നും നിയപോരാട്ടം തുടരുമെന്നും എച്ച്‌എം വ്യകതമാക്കി. എന്നാല്‍ അധ്യാപകർക്ക് ഏത് വസ്ത്രമിട്ടും വരാമെന്നും എച്ച്‌എമ്മിനെ ചുരിദാറിന്‍റെ പേരില്‍ തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് മാനേജരുടെ മറുപടി.