
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കുളളില്‍ തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണ നേമത്ത് മത്സരിക്കാന്‍ ഇല്ലെന്ന് ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മന്ത്രി തന്നെ ഇക്കാര്യം തിരുത്തുകയായിരുന്നു. നേമത്ത് മത്സരിക്കുമെന്നോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ല എന്നാല്‍ ചിലര്‍ ഇതില്‍ മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘നേമത്ത് താന്‍ രണ്ടുതവണ ജയിച്ചു. ഒരുതവണ തോറ്റു. ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. നേമത്ത് കുമ്മനം രാജശേഖരനെയും കെ മുരളീധരനെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎം നേതാക്കള്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് തീരുമാനവും ഇതുവരെ അനുസരിച്ചിട്ടുണ്ടെന്നും എന്റെ പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍, എന്നായിരുന്നു ശിവൻ കുട്ടിയുടെ വാക്കുകൾ.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്ന് ഇത്തവണയും നേമം നിയോജകമണ്ഡലത്തിലായിരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിവന്‍കുട്ടി തന്നെ വീണ്ടും സ്ഥാനാര്‍ഥിയായില്‍ മത്സരം ശക്തമാകുമെന്നുറപ്പാണ്. 2016ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ ശിവന്‍കുട്ടി തിരിച്ചുപിടിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ നടത്തി രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തില്‍ സജീവമായി. ലോക്സഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേമത്തുണ്ടായ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നല്‍കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


