വലിച്ച്‌ നീട്ടി ആവർത്തിച്ച്‌ പറഞ്ഞ് ഒറ്റയടി…! ആരെയും അനുകരിക്കാതെ സ്വന്തം വാരിയലക്കല്‍ ശൈലി; മാരക പ്രസംഗത്തിലൂടെ എതിരാളിയെ തറപറ്റിക്കും; ഈ ശൈലിയില്‍ ചുട്ടയടി കിട്ടിയവരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മുതല്‍ രാഹുല്‍ ഗാന്ധിവരെ; മരിക്കുംവരെ സോളാർ കേസിലും വെട്ടി നിരത്തല്‍ കേസിലും നിലപാടിൽ ഉറച്ച് നിന്ന വി എസ്……!

Spread the love

തിരുവനന്തപുരം: വലിച്ച്‌ നീട്ടി ആവർത്തിച്ച്‌ പറഞ്ഞ് ഒറ്റയടി.

വി എസ് അങ്ങിനെയാണ്‌ എതിരാളികളേ തകർക്കുന്നത്. പ്രസംഗത്തിലൂടെ എതിരാളിയേ എങ്ങിനെ തറപറ്റിക്കണം എന്നും വി എസിനു നന്നായറിയാം.

ആരെയും അനുകരിക്കാതെ സ്വന്തം വാരിയലക്കല്‍ ശൈലി. ഈ ശൈലിയില്‍ നല്ല ചുട്ടയടി കിട്ടിയവരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മുതല്‍ രാഹുല്‍ ഗാന്ധിവരെ. സിപിഎമ്മിനു ജന്മം നല്‍കിയവരില്‍ കേരളത്തിലുണ്ടായിരുന്ന അവസാന വ്യക്‌തിയാണു വിഎസിലൂടെ വിടവാങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയേ സോളാർ കേസില്‍ പരിഹാസത്തിന്റെ വെടിയുണ്ടകള്‍ കൊള്ളിച്ചു എങ്കിലും കേസുകള്‍ പിന്നീട് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വന്നു. വിമർശിച്ചവർ എല്ലാം തെറ്റു തിരുത്തിയപ്പോള്‍ വി എസ് ആകട്ടേ മരിക്കും വരെ സോളാറും സരിതയും വയ്ച്ചുള്ള പരിഹാസ കൂരമ്പില്‍ നിന്നും ഉമ്മൻ ചാണ്ടിയെ എയറില്‍ നിന്നും താഴെ ഇറക്കിയിരുന്നില്ല. സോളാർ സരിതയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരായ തന്റെ നിലപാടുകള്‍ എല്ലാം അതേ പടി നിലനിർത്തി തന്നെയാണ്‌ വി എസ് വിടവാങ്ങിയത്

വലിച്ച്‌ നീട്ടി വാരിയലക്കി ഉള്ള വി എസിന്റെ ചാട്ടുളി പ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിയും നീറി പുകഞ്ഞിരുന്നു. അമുല്‍ ബേബി എന്ന പരിഹാസം ഇന്ത്യൻ രാഷ്ട്രീയത്തില്‍ തന്നെ വൈറലായിരുന്നു

വി എസിനും ചരിത്രപരമായ ചില തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രധാനം കർഷകരുടെ കൃഷികള്‍ വെട്ടിനിരത്തിയതാണ്‌. കേരള രാഷ്ട്രീയത്തില്‍ വെട്ടി നിരത്തല്‍ എന്ന പ്രയോഗം പോലും അന്ന് മുതലാണ്‌. പാടത്തും വയലിലും ഇറക്കിയ കൃഷികള്‍ എല്ലാം വെട്ടി നിരത്തി സി പി എം കോടി നാട്ടിയത് വി എസ് പറഞ്ഞിട്ടായിരുന്നു. അനേകം കൃഷിക്കാരുടെ വിളകള്‍ ഇത്തരത്തില്‍ വെട്ടി നശിപ്പിച്ചത് ഒരു കളങ്കമായി. ഇതും മരണം വരെ തിരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.

വെച്ച കാല്‍ പിന്നോട്ട് ഇല്ലെന്ന് സോളാർ കേസിലും വെട്ടി നിരത്തല്‍ കേസിലും ഉദാഹരണം.