ജനാഭിവാദ്യങ്ങളേറ്റുവാങ്ങി മടക്കയാത്ര…! പോരാട്ടഭൂമിയിൽ ഇനി നിത്യനിദ്ര; പൊതുദർശനം അവസാനിച്ചു; അന്ത്യയാത്രയ്ക്കൊരുങ്ങി വിഎസ്; ജനസാഗരത്തെ സാക്ഷിയാക്കി വലിയ ചുടുകാട്ടിലേക്ക്…

Spread the love

ആലപ്പുഴ: വിഎസിന്റെ ഭൗതികദേഹം പൊതുദർശനം അവസാനിച്ചു.

പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് പൊതുദർശനം അവസാനിപ്പിച്ചത്. വിഎസിന്റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വീണ്ടും വാഹനത്തിലേക്ക് മാറ്റി.

ഇനി വിലാപയാത്രയായി സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്. വലിയ ചുടുക്കാട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൻമാർ വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്. ഇവിടേക്ക് പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കില്ല.

ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനനായകന് ആദരാഞ്ജലി അർപ്പിക്കാൻ കനത്ത മഴ വകവയ്ക്കാതെ എത്തിയവരുടെ നിര കിലോമീറ്ററുകളോളം നീണ്ടിരുന്നു. സിപിഎം നേതാക്കൾക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.