‘ഇല്ല. ഇല്ല. മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’; മുദ്രാവാക്യം മുഴക്കി നടൻ വിനായകൻ; അന്ത്യാഭിവാദ്യം അര്‍പ്പിച്ച്‌ ജനകീയ കൂട്ടായ്മ

Spread the love

കൊച്ചി: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും, ജനകീയനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അർപ്പിച്ച്‌ കൊച്ചിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.എസ്.ആർ.ടി.സി. പ്രദേശത്തെ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. പ്രമുഖ ചലച്ചിത്ര നടൻ വിനായകൻ കൂട്ടായ്മയില്‍ പങ്കുചേർന്നു.

“ഇല്ല… ഇല്ല… മരിക്കുന്നില്ല, സഖാവ് വി.എസ്. മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ…” എന്ന മുദ്രാവാക്യം വിനായകനും സുഹൃത്തുക്കളും വൈകാരികമായി മുഴക്കി, പ്രിയ നേതാവിനോടുള്ള ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group