കണ്ണീര്‍പ്പുഴയായി വിപ്ലവ മണ്ണ്; വിഎസിനെ നെഞ്ചേറ്റി ജന്മനാടിന്റെ മുദ്രാവാക്യം വിളി; ഇനി റിക്രീയേഷൻ ഗ്രൗണ്ടിലേക്ക്; പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ മൃതദേഹം സംസ്‌കരിക്കും; കാത്തുനിൽക്കുന്നത് വൻ ജനക്കൂട്ടം…!

Spread the love

ആലപ്പുഴ: തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും നിർണായകമായ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് വിഎസ് മടങ്ങി.

video
play-sharp-fill

ഇനി ഒരു തിരിച്ചുവരവില്ലാത്ത യാത്രയിലേക്ക്.
ജനകീയ നേതാവിന്റെ ഭൗതികശരീരം റിക്രീയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്രയായി എത്തിക്കും.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നെഞ്ചിലേറ്റി മുദ്രാവാക്യം വിളികളുമായാണ് വിലാപയാത്ര മുന്നോട്ടുപോകുന്നത്. റിക്രീയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ മൃതദേഹം സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group