
കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കെജെ യേശുദാസ്.
ആദർശസൂര്യന് ആദരാഞ്ജലികള്‍…യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് എന്ന് യേശുദാസ് പറയുന്നു.
കെജെ യേശുദാസിന്‍റെ വാക്കുകള്‍;

Whatsapp Group 1 | Whatsapp Group 2 |Telegram Group
“വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികള്‍..കണ്ണീർ പ്രണാമം. മരണത്തിനും തോല്‍പ്പിക്കാൻ കഴിയാത്ത ഓർമ്മകളില്‍ വി.എസ്. ജീവിക്കുമ്ബോള്‍ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികള്‍. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമ്മയായി മനുഷ്യഹൃദയങ്ങളില്‍ എന്നും ജീവിക്കും”.