“കണ്ണേ കരളേ വി എസ്സേ , വീര സഖാവേ വി എസ്സേ” ആയിരക്കണക്കിന് അണികളും ആരാധകരും പ്രിയ സഖാവിനെ അവസാനമായി കാണാൻ തിരുവനന്തപുരത്തേക്ക് ഒഴുകുന്നു; വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്ന വി.എസ് സമാനതകളില്ലാത്ത ഇതിഹാസം : എ കെ ശ്രീകുമാർ

Spread the love

തിരുവനന്തപുരം : പ്രായഭേദമന്യേ മലയാളികളുടെ വികാരവും മനസാക്ഷിയുമായിരുന്നു വി.എസ്.  “കണ്ണേ കരളേ വി എസ്സേ , വീര സഖാവേ വി എസ്സേ” എന്ന് അണികളും ആരാധകരും ചങ്ക് പൊട്ടി വിളിക്കുന്ന യഥാർത്ഥ കമ്യൂണിസ്റ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ചാണ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ സമാനതകളില്ലാത്ത ഇതിഹാസം തന്നെയായിരുന്നു.

സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ഓർമയാണ് ഇനി ആ പേര്

സിപിഎം സ്ഥാപക നേതാവായ വി എസ്
ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വി എസിനെ ജൂൺ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി എസ് അച്യുതാനന്ദൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 ലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ആലപ്പുഴ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ വി എസ് പ്രവർത്തിച്ചു. 1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായിരുന്നു വി എസ്.

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്ന വി.എസ് സമാനതകളില്ലാത്ത ഇതിഹാസമാണെന്നും, മലയാളിയുടെ മനസിൽ അദ്ദേഹത്തിന്‌ മരണമില്ലന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.