എഴുത്തുകാരൻ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; സിപിഎം പ്രവർത്തകരായിരിക്കും പിന്നിലെന്ന് സംശയം; പൊലീസില്‍ പരാതി നല്‍കി

Spread the love

കണ്ണൂർ: കണ്ണൂരില്‍ എഴുത്തുകാരൻ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്.

video
play-sharp-fill

കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. വി കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനില്‍കുമാർ ആയിരുന്നു. പ്രഫ എം എൻ വിജയൻ്റെ മകനാണ് വി എസ് അനില്‍കുമാർ.

എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് വി എസ് അനില്‍കുമാർ. ഇന്ന് രാവിലെയാണ് വീടിന് മുന്നില്‍ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ അനില്‍കുമാർ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിലല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നാണ് വിവരങ്ങള്‍. സിപിഎമ്മിനെതിരെ വിമർശനങ്ങള്‍ അന്ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്നാണ് സംശയം.

കണ്ണപുരത്തെ മരുതം എന്ന വീട്ടിലാണ് റീത്ത് കണ്ടത്. കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.