രാജേന്ദ്രനെ തള്ളി വി എസും
സ്വന്തം ലേഖകൻ
കോഴിക്കോട്: ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ വിമർശിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. എംഎൽഎയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി എസ് തുറന്നടിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്. എസ് രാജേന്ദ്രൻ ഭൂമാഫിയുടെ ആളാണെന്ന് നേരത്തെ വിഎസ് പരസ്യമായി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അനധികൃത നിർമ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടർ രേണു രാജിനെതിരായ പരാമർശത്തിൽ എംഎൽഎയെ വിമർശിച്ച് വിഎസ് രംഗത്തെത്തുന്നത്. അതേസമയം രേണുരാജിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎൽഎ രംഗത്തെത്തിയിരുന്നു. സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. ‘അവൾ’ എന്നത് അത്ര മോശം വാക്കല്ല. എംഎൽഎയെന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്. തന്റെ സംസാരം ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ േഖദം രേഖപ്പെടുത്തുന്നുവെന്നും എംഎൽഎ പറഞ്ഞു.
സംഭവത്തിൽ സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാർ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. രാജേന്ദ്രനോടു വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചിരുന്നു. രാജേന്ദ്രന്റെ നടപടി ശരിയായില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിവരാമനും വ്യക്തമാക്കിയിരുന്നു.