വി പി സത്യന്റെ ഓർമ്മകൾക്ക് മുൻപിൽ തലശ്ശേരി;സ്മാരകമന്ദിര ഉദ്ഘാടനം നാളെ.

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വി പി സത്യന്റെ ഓർമയ്ക്കായി ജന്മനാടായ തലശേരി മേക്കുന്നിൽ ഒരുക്കിയ സ്മാരക മന്ദിരം നാളെ ഉദ്ഘാടനം നിർവഹിക്കും. ശനിയാഴ്ച വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ പി ജയരാജനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. വി പി സത്യൻ സ്മാരക ട്രസ്റ്റാണ് മന്ദിരമൊരുക്കിയത്. അറുപതുലക്ഷം രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരം പണിതതെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എ എൻ ഷംസീർ എംഎൽഎ സത്യന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സത്യൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെയും ആദരിക്കും. ഐ എം വിജയൻ, വി പി ഷാജി, സി കെ വിനീത്, അനസ് എടത്തൊടിക, രാഹുൽ വി രാജ് തുടങ്ങിയ ഫുട്ബോൾ താരങ്ങൾ ചടങ്ങിനെത്തും. വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ, കെ സി രവീന്ദ്രൻ, വി പി സനിൽ എന്നിവർ പങ്കെടുത്തു. സത്യന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമ ‘ക്യാപ്റ്റ’നിലെ നായകൻ നടൻ ജയസൂര്യയെ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.