
അതിരമ്പുഴ: അതിരമ്പുഴ നീണ്ടൂർ മേഖലയിലെ ജനങ്ങളുടെ ആവേശം ഏറ്റുവാങ്ങിയ പര്യടനം ആ നാടിൻ്റെ മനസ്സിൽ എത്രത്തോളം ഇഷ്ടമാണ് പ്രിയപ്പെട്ട ജനനായകന് ഉള്ളതെന്ന് തെളിയിക്കുന്നതായിരുന്നു മൂന്നാം ദിവസത്തെ പര്യടനം.
വീടുകൾക്കു മുന്നിൽ കാത്തുനിന്ന ജനം കൈവീശിയും റോസാപ്പൂക്കളും പഴവർഗങ്ങളും ഉപഹാരങ്ങളും നൽകിയുമാണ് സ്ഥാനാർഥിയോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടമാക്കിയത്. രാവിലെ 9.30ന് അതിരമ്പുഴ പഞ്ചായത്തിലെ വട്ടുകുളത്തു നിന്ന് ആരംഭിച്ച പര്യടനം നീണ്ടൂരിൽ വാസ്കോ കവലയിലാണ് അവസാനിച്ചത്.
വട്ടുകുളം ജംഗ്ഷനിലെ ഉദ്ഘാടനവേദിയിൽ വീട്ടമ്മമാരുടേയും യുവാക്കളുടെയും നിറസാന്നിധ്യമായിരുന്നു തങ്ങളുടെ ഗ്രാമീണ റോഡ് കോൺക്രീറ്റ് ചെയ്ത് നൽകിയ പ്രിയപ്പെട്ട ജന പ്രതിനിധിയോട് നന്ദി സൂചകമായിട്ടാണ് അവർ ഉദ്ഘാടനവേദിയിൽ കാത്തുനിന്നത്. മൂന്നു കോടി രൂപയോളം മുടക്കിയാണ് അതിരമ്പുഴയിലെ ആ മേഖലയിലെ ഗ്രാമീണ റോഡുകളുടെ നവീകരണം സാധ്യമാക്കിയത് പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടിടത്താണ് വി.എൻ വാസവൻ മന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെ അവരുടെ ചെറിയ വഴികൾ പോലും കാറുകൾക്ക് കയറി ചെല്ലാൻ പറ്റുന്ന നിലയിൽ മനോഹരമായി മാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേലംകുളം മാന്നാനം കൊട്ടാരം കളംപാട്ട് മല മഞ്ചേരി നാല്പത്തി മല എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഹരിജൻ നഗറിലേക്ക് എത്തുമ്പോൾ വീട്ടമ്മമാരുടെ നേതൃത്വത്തിൽ വലിയൊരു സംഘം ആണ് സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമൊരുക്കി കാത്തിരുന്നത്. 44 സെൻറ് തോമസ് ചർച്ച് മണ്ണിലെ സ്വീകരണ വേദിയിലേക്ക് സ്ഥാനാർഥിയുടെ സംഘം എത്തുമ്പോൾ സൂര്യൻ കത്തിക്കാളുന്ന ചൂടിൽ ആയിരുന്നു. സൂര്യന്റെ ചൂടിനെ തോൽപ്പിക്കുന്ന ആവേശകരമായ മുദ്രാവാക്യം വിളികളോടെ സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചാനയിച്ചു . തങ്ങൾക്ക് അനുവദിച്ചു നൽകിയ വികസനപദ്ധതികൾ എണ്ണി എണ്ണി പറയുന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണകേന്ദ്രങ്ങളിൽ എല്ലാം ജനങ്ങൾ അണിനിരന്നിരുന്നത്.
നാല്പത്തിമലയിലെ സ്വീകരണത്തിനുശേഷം സംഘം നേരെ നീങ്ങിയത് മഹാത്മാ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്വീകരണത്തിന് മുന്നിലാണ്.
ഗേറ്റിനു മുന്നിൽ യൂണിവേഴ്സിറ്റി ജീവനക്കാരും വിദ്യാർഥികളും ചേർന്നാണ് സ്ഥാനാർഥിയേയും സംഘത്തെയും സ്വീകരിച്ചത് .
സർവകലാശാലയിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ വ്യക്തമായി അവതരിപ്പിച്ചുകൊണ്ടാണ് അവർ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തിയത് .
നവീകരണം പൂർത്തിയായ അതിരമ്പുഴ ജംഗ്ഷനിലായിരുന്നു അതിനുശേഷമുള്ള സ്വീകരണം ഒരു ചെറിയ വാഹനം നിന്നാൽ ഗതാഗത കുരുക്ക് ഉണ്ടാകുന്ന അതിരമ്പുഴയിൽ പര്യടന വാഹനവും വാഹനങ്ങളുടെ നിരയും സ്ഥാനാർത്ഥിയെ കാണാനെത്തിയ ആളുകളുടെ വാഹനങ്ങളും അണിനിരന്നു കിടന്നിട്ടും ഒരു ഗതാഗതകുരുക്കും ഉണ്ടായില്ല. ഈ മാറ്റം ചൂണ്ടിക്കാട്ടിയാണ് അതിരമ്പുഴ ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ പ്രിയ നേതാവിന്റെ ഭരണനേട്ടങ്ങൾ അവിടെ ആളുകളോട് വിവരിച്ച് നൽകിയത്.
മാലിയേപ്പടിയിൽ എത്തിയ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കി കാത്തു നിന്നത് മുതിർന്നവരും വീട്ടമ്മമാരുമായിരുന്നു. മാലകൾക്ക് പകരം വിജയാശംസകൾ നേരാൻ റോസാ പൂക്കളുകളാണ് എല്ലാവരും കരുതിയിക്കുന്നത്.
കാലിന്റെ അവശതമൂലം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായ ടി എൻ ശാന്തമ്മ സഹായിയുടെ കൈപ്പിടിച്ചാണ് വിജയാശംസകൾ നേരാൻ എത്തിയത്. മെഡിക്കൽ കൊളജിൽ ഒരു തവണപോയാൽ വാസവൻ ചേട്ടന് അല്ലാതെ ആർക്ക് വോട്ട് ചെയ്യും എന്നാണ് സ്വീകരണ സ്ഥലത്തെത്തിയ രഞ്ജിനി പറഞ്ഞത് .
സ്ഥാനാർഥിയും സംഘവും അല്പം മുന്നോട്ടു നീങ്ങിയപ്പോൾ അവധിക്കാലത്ത് വീട്ടുമുറ്റത്തിരുന്ന കുട്ടിക്കൂട്ടം ഡയറിയുമായി എത്തിയത്. അർനോൾഡ് ജീവിൻ ആരോൺ എന്നിവർക്ക് വേണ്ടത് ഓട്ടോഗ്രാഫായിരുന്നു. വി.എൻ. വാസവൻ സ്ഥാനാർത്ഥി വരുമ്പോൾ ബസ്റ്റ് വിഷസ് പറഞ് ഓട്ടോ ഗ്രാഫ് വാങ്ങണം എന്ന് തീരുമാനിച്ച് നിൽക്കുകയായിരുന്നു സംഘം . അതിരമ്പുഴ സെന്റ്മേരീസ് സ്കൂളിലെയും കുറവിലങ്ങാട് ഡി പോളിലെയും വിദ്യാർത്ഥികളാണ് എല്ലാവരും.



