video
play-sharp-fill

Saturday, May 17, 2025
HomeMainഗിനിയിൽ മലയാളികളടക്കമുള്ള ഇരുപത്തിയാറ് നാവികർ തടവിൽ; സംഘത്തിൽ വിസ്മയയുടെ സഹോദരനും; നാട്ടിലെത്തിക്കുമെന്ന ഉറപ്പുമായി മുരളീധരൻ

ഗിനിയിൽ മലയാളികളടക്കമുള്ള ഇരുപത്തിയാറ് നാവികർ തടവിൽ; സംഘത്തിൽ വിസ്മയയുടെ സഹോദരനും; നാട്ടിലെത്തിക്കുമെന്ന ഉറപ്പുമായി മുരളീധരൻ

Spread the love

കൊണാക്രി: ഗിനിയിൽ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ള മലയാളികളും സംഘത്തിലുണ്ട്.16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്.

നൈജീരിയൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് ഗിനിയൻ നേവി വിജിത്ത് ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനാണ് ഗിനിയൻ നേവിയുടെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഹീറോയിക് ഐഡം എന്ന കപ്പൽ ക്രൂഡ് ഓയിൽ നിറയ്‌ക്കാനായിട്ടാണ് നൈജീരിയയിലെ എകെപി ടെർമിനലിൽ എത്തിയത്. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്നു സംശയിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

അതേസമയം കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് എംബസി ചർച്ച നടത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.പിടികൂടിയവരെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഗിനിയില്‍നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments