
പത്തനംതിട്ട: ജീവൻ നഷ്ടപ്പെട്ടതിന് ശേഷം ജില്ലാ കളക്ടർ ഖേദം രേഖപ്പെടുത്തി ഒരു കത്ത് അയച്ചിട്ട് എന്താണ് കാര്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മൂന്ന് പതിറ്റാണ്ടോളം സർക്കാർ സർവീസിലൂടെ നാടിനെ സേവിച്ച മനുഷ്യനെയാണ് കമ്മ്യൂണിസ്റ്റ് നേതാവിന്റെ നാവ് അരിഞ്ഞ് വീഴ്‌ത്തിയതെന്നും മുരളീധരൻ പറഞ്ഞു.
മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനഃസാക്ഷിയുള്ള ഒരാൾക്കും കണ്ടുനിൽക്കാൻ കഴിയാത്ത ഒരു അവസ്ഥയിലൂടെയാണ് നവീൻ ബാബുവിന്റെ കുടുംബം കടന്നുപോകുന്നത്.
കേരളത്തിലെ മുഴുവൻ ആളുകളും അദ്ദേഹത്തിന്റെ കുടുംബത്താടൊപ്പമുണ്ട്. കളക്ടറുടെ ഓഫീസിൽ നടക്കുന്ന ഒരു പരിപാടിയിൽ അനുവാദമില്ലാതെ ആർക്കും കയറി വരാൻ സാധിക്കില്ല. മാധ്യമപ്രവർത്തകൻ എന്ന പേരിൽ ജില്ലാ കളക്ടറുടെ പ്രസംഗം പകർത്തിയതും ആസൂത്രിതമാണ്. ജനവികാരം ഭയന്നാണ് പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടന്നതിന് തന്നെ ധാരാളം ദുരൂഹതകൾ ഉണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. യാത്രയയപ്പ് ചടങ്ങ് നടത്തുന്നതിനോട് നവീൻ ബാബുവിന് താത്പര്യമില്ലായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. യാത്രയയപ്പ് ചടങ്ങിന്റെ സമയം പോലും പി പി ദിവ്യയ്‌ക്ക് വേണ്ടി മാറ്റിവച്ചു.
സ്ഥാനം ഒഴിഞ്ഞത് കൊണ്ടോ സ്ഥാനത്ത് നിന്ന് മാറ്റിയത് കൊണ്ടോ വിഷയം അവസാനിക്കുന്നില്ല. നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടാനുണ്ട്. ദിവ്യയ്‌ക്കെതിരെ നിയമനടപടികൾ വേഗത്തിലാക്കേണ്ട സമയം കഴിഞ്ഞു. അത് ഇതുവരെ നടന്നിട്ടില്ല. നവീൻ ബാബുവിനെ കരിവാരി തേച്ച, പരാതിക്കാരനായ പ്രശാന്തിനെതിരെയും കേസെടുക്കേണ്ടതാണ്.
ഇതൊരു കൊലപാതകമാണ്. ഇത്രയും വലിയ ആസ്തി അയാൾക്ക് എങ്ങനെയുണ്ടായി, പെട്രോൾ പമ്പ് തുടങ്ങുന്നതിനുള്ള അവകാശം അയാൾക്ക് എങ്ങനെ ലഭിച്ചു. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.